Movies
മമ്മൂട്ടി, മോഹൻലാൽ, മഹേഷ് നാരായണൻ എന്നിവർ ഒന്നിക്കുന്ന ബ്രഹ്മാണ്ഡചിത്രം പേട്രിയാറ്റിന്റെ ബിഹൈൻഡ് ദ സീൻസ് പുറത്തുവിട്ട് അണിയറപ്രവർത്തകർ.
ചിത്രത്തിന്റെ ശ്രീലങ്കൻ ഷെഡ്യൂളിൽ നിന്നുള്ള മേക്കിംഗ് വീഡിയോ ആണ് പുറത്ത് വിട്ടത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ഈ ഷെഡ്യൂളിൽ ഭാഗമായിരുന്നു.
ശ്രീലങ്കയിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 2026 ഏപ്രിൽ 23 നു ചിത്രം ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും. നയൻതാര, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.
Movies
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം പാട്രിയറ്റിന്റെ യുകെയിലെ ലൊക്കേഷൻ വീഡിയോ പുറത്ത്. റേഞ്ച് റോവറില് ഷൂട്ടിംഗ് ലൊക്കേഷനില് വന്നിറങ്ങുന്ന മമ്മൂട്ടി ഉൾപ്പെടുന്ന വീഡിയോ മമ്മൂട്ടി കമ്പനിയാണ് പുറത്തുവിട്ടിരിക്കുന്നത്.
കറുത്ത ജാക്കറ്റും കൂളിംഗ് ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. താരം സ്ക്രിപ്റ്റ് വായിക്കുന്നതും സഹപ്രവര്ത്തകരെ കാമറയിൽ പകര്ത്തുന്നതുമെല്ലാം വീഡിയോയിൽ കാണാം. മഹേഷ് നാരായണനെയും ആന്റോ ജോസഫിനെയും സെറിൻ ഷിഹാബിനെയും വീഡിയോയിൽ കാണാം.